വള്ളത്തോള്‍ വിദ്യാപീഠം ശ്രീ. കോട്ടുക്കല്‍ ശ്രീധറിന്‍റെ സഹകരണത്തോടെ ഏര്‍പ്പെടുത്തിയ സാഹിത്യമഞ്ജരി പുരസ്കാരം 2016 ഡോ. ടി.കെ. കലമോള്‍ക്ക് (അസി. പ്രൊഫസര്‍, കേരളവര്‍മ കോളേജ്, തൃശ്ശൂര്‍) കേരളസാഹിത്യ അക്കാദമി അധ്യക്ഷന്‍ ശ്രീ. വൈശാഖന്‍ സമര്‍പ്പിച്ചു.ഡോ. ചാത്തനാത്ത് അച്യുതനുണ്ണി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഡോ. എസ്.കെ. വസന്തന്‍ അധ്യക്ഷത വഹിച്ചു.
മുരളി പുറനാട്ടുകരയുടെ വള്ളത്തോള്‍ക്കവിതാലാപനവും നടന്നു. കോളേജ് പ്രിന്‍സിപ്പല്‍ പി. ഐവി നന്ദി പറഞ്ഞു.