ദ്രാവിഡ സര്‍വകലാശാല – പ്രാദേശിക കേന്ദ്രം

ദ്രാവിഡ ഭാഷകളുടെയും ദ്രാവിഡസംസ്‌ക്കാരത്തിന്റെയും പോഷണത്തിനുവേണ്ടി ആന്ധ്രപ്രദേശിലെ കുപ്പത്ത്, മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ സഹകരണത്തോടെ 2000- ത്തില്‍ സ്ഥാപിച്ച പ്രമുഖസര്‍വകലാശാലയാണ് ദ്രാവിഡിയന്‍ യൂണിവേഴ്‌സിറ്റി.

ഇതിന്റെ കേരള സംസ്ഥാനത്തിലെ പ്രാദേശികകേന്ദ്രം വള്ളത്തോള്‍ വിദ്യാപീഠം കാമ്പസ്സില്‍ 2007 ല്‍ കേരള വിദ്യാഭ്യാസമന്ത്രി ശ്രീ. എം. എ ബേബി ഉദ്ഘാടനം ചെയ്തു.

സര്‍വകലാശാലയുടെ അക്കാദമിക്ക് സെനറ്റ്, ബോര്‍ഡ് ഓഫ് സ്റ്റഡീസ്, പബ്ലിക്കേഷന്‍ അഡൈ്വസറി ബോര്‍ഡ് എന്നിവയില്‍ അംഗമായ ഡോ. സി. അച്യുതനുണ്ണിയാണ് പ്രാദേശിക കേന്ദ്രത്തിന്റെ ഡയറക്ടര്‍. മലയാളം, ചരിത്രം, സാമൂഹ്യശാസ്ത്രം, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ എം. ഫില്‍, പി. എച്ച്.ഡി. കോഴ്‌സുകള്‍ ഇവിടെ നടക്കുന്നുണ്ട്.