വള്ളത്തോള്‍ എജുക്കേഷനല്‍ ട്രസ്റ്റ്

വള്ളത്തോള്‍ എജുക്കേഷനല്‍ ട്രസ്റ്റ്” des=”മലയാളത്തിന്റെ ദേശീയമഹാകവിയായ വള്ളത്തോള്‍ നാരായണമേനോന്റെ (1878 – 1958) പാവനസ്മരണയ്ക്കു മുന്നില്‍ അര്‍പ്പിതമനസ്‌കരായ ഏതാനും പേര്‍ ചേര്‍ന്ന് അദ്ദേഹത്തിന്റെ ജന്മശതാബ്ദിവര്‍ഷമായ 1977 ല്‍ റജിസ്റ്റര്‍ ചെയ്ത ചാരിറ്റബിള്‍ സൊസൈറ്റിയാണ് വള്ളത്തോള്‍ എജുക്കേഷനല്‍ ട്രസ്റ്റ് (174/1977, 10 ആഗസ്റ്റ്).

സമൂഹത്തിന്റെ സാംസ്‌ക്കാരികവും, വിദ്യാഭ്യാസപരവുമായ അഭ്യുന്നതിയ്ക്കുവേണ്ടി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുകയാണ് ട്രസ്റ്റിന്റെ മുഖ്യ ലക്ഷ്യം. ശ്രീമാന്മാര്‍ കെ. പി. കേശവമേനോന്‍ (ചീഫ് എഡിറ്റര്‍, മാതൃഭൂമി), കെ. എം. മാത്യു (ചീഫ് എഡിറ്ര്‍, മലയാള മനോരമ), കെ. എം. കണ്ണമ്പിള്ളി (ചെയര്‍മാന്‍, കേരളകലാമണ്ഡലം), ഡോ. പി. കെ. വാരിയര്‍ (മാനേജിങ്ങ് ട്രസ്റ്റി, കോട്ടക്കല്‍ ആര്യവൈദ്യശാല), ഡോ. കെ. എന്‍. എഴുത്തച്ഛന്‍ ( റിട്ട. പ്രൊഫസര്‍), എന്‍. വി. കൃഷ്ണവാരിയര്‍ (ഡയറക്ടര്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്), അക്കിത്തം അച്യുതന്‍ നമ്പൂതിരി (ആകാശവാണി, തൃശ്ശൂര്‍), എന്‍. എന്‍. കക്കാട് (ആകാശവാണി, കോഴിക്കോട്), പ്രൊഫ. ഏ. ബാലകൃഷ്ണ വാരിയര്‍ (ഷൊര്‍ണ്ണൂര്‍), ഡോ. ചാത്തനാത്ത് അച്യുതനുണ്ണി (കാലിക്കറ്റ് സര്‍വകലാശാല), ഡോ. എം. ആര്‍. രാഘവവാരിയര്‍ (കാലിക്കറ്റ് സര്‍വകലാശാല), ഡോ. എന്‍. എം. നമ്പൂതിരി (പ്രൊഫസര്‍), കെ. ഗോപാലകൃഷ്ണന്‍ ( എം.സി. കോളേജ്, കോഴിക്കോട്) , ടി. എന്‍. ഗോപിനാഥന്‍ നായര്‍ (തിരുവനന്തപുരം) തുടങ്ങിയ പ്രശസ്തരായ സാഹിത്യ- സാംസ്‌ക്കാരിക പ്രവര്‍ത്തകരാണ് സ്ഥാപക ട്രസ്റ്റിമാര്‍.

ഫ്രൊഫ. ഏ. ബാലകൃഷ്ണ വാരിയരായിരുന്നു ആദ്യത്തെ പ്രസിഡണ്ട്.
ആദ്യത്തെ എക്‌സിക്യൂട്ടീവ് സെക്രട്ടറി വടേക്കര ബാലകൃഷ്ണന്‍ നായര്‍ (ഗുരുവായൂര്‍), ആദ്യത്തെ ട്രഷറര്‍. ചക്കാണത്ത് രാമന്‍ നായര്‍ (എടപ്പാള്‍) .

ആസ്ഥാനം, ആസ്തികള്‍

എടപ്പാളില്‍ നാഷനല്‍ ഹൈവേയ്ക്കു സമീപത്ത് രണ്ട് ഏക്കര്‍ ഭൂമിയും അതില്‍ ലൈബ്രറി, ഓഡിറ്റോറിയം, കമ്പ്യൂട്ടര്‍ സെന്റര്‍, ഓഫീസ് മുറികള്‍, ക്ലാസ്സ് മുറികള്‍, കാന്റീന്‍, വനിതാ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം എന്നിവയടങ്ങുന്ന 25000ത്തിലധികം ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടങ്ങളും ട്രസ്റ്റിനുണ്ട്.

കമ്പ്യൂട്ടറുകള്‍, പ്രിന്ററുകള്‍, ഫോട്ടോകോപ്പിയര്‍, ഡിജിറ്റല്‍ ക്യാമറ, പ്രൊജക്ടര്‍, ആംപ്ലിഫയര്‍ സിസ്റ്റം, ഫര്‍ണീച്ചര്‍ എന്നിവ ആസ്തികളില്‍പ്പെടുന്നു. 700 പേര്‍ക്ക് ഇരിക്കാവുന്നതാണ് ഓഡിറ്റോറിയം. ഇതിന്റെ മുഖമണ്ഡപം ശ്രീ. ഏ. വിജയരാഘവന്‍, എം. പി. പ്രാദേശികവികസനഫണ്ടില്‍ നിന്ന് അനുവദിച്ച ഏഴരലക്ഷം രൂപകൊണ്ട് നിര്‍മ്മിച്ചതാണ്.

ഇവിടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍

1. വള്ളത്തോള്‍ വിദ്യാപീഠം.
2. ദ്രാവിഡ സര്‍വകലാശാലാ പ്രാദേശികകേന്ദ്രം
3. വള്ളത്തോള്‍ കോളേജ്
4. കാമധേനു സംസ്‌കൃത പഠനകേന്ദ്രം.
5. ബൗദ്ധ സാഹിത്യസമിതി