കാമധേനു സംസ്‌കൃത പഠന കേന്ദ്രം 2002 ലാണ് ആരംഭിച്ചത്. സംസ്‌കൃത ഭാഷ സ്വയം അനായാസമായി പഠിക്കുന്നതിനുസഹായകമായ ഒരു വര്‍ഷത്തെ കോഴ്‌സ് വിദൂര വിദ്യാഭ്യാസരീതിയില്‍ നടത്തുന്നു.
മലയാളം ഇംഗ്ലീഷ്, ഹിന്ദി, തമിഴ് മാധ്യമങ്ങളില്‍ സംസ്‌കൃതം പരസഹായമില്ലാതെ പഠിക്കുന്നതിന്നുതകുന്നതാണ് കാമധേനു എന്ന പുസ്തകം.
( ഇ. പി. ഭരതപ്പിഷാരൊടി രചിച്ചത്) ഡോ. കെ. ജി. പൗലോസ് ആചാര്യ സമിതിയുടെ സഹകരണത്തോടെ രചിച്ച ലഘു സംസ്‌കൃതം (സംസ്‌കൃത സ്വയം പഠന പദ്ധതി) പല വാള്യങ്ങളായും ഒറ്റ വാള്യമായും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഈ പുസ്തകത്തെ മുന്‍ നിര്‍ത്തി ആന്ഘ്രയിലെ തിരുപ്പതി സംസ്‌കൃത സര്‍വകലാശാല ഡോ. കെ. ജി. പൗലോസിന് വിദ്യാവാചസ്പതി ബിരുദം സമ്മാനിയ്ക്കുകയുണ്ടായി.