കേരളകലാമണ്ഡലം കല്പിത സര്‍വകലാശാല നൃത്തകലാസ്വാദനപഠനക്കളരിക്ക് എടപ്പാള്‍ വള്ളത്തോള്‍ കോളേജില്‍ (12-07-2016) തുടക്കമായി. കലാമണ്ഡലത്തിന്‍റെ നേതൃത്വത്തില്‍ വിവിധ നൃത്തകലാരൂപങ്ങള്‍ വള്ളത്തോള്‍ വിദ്യാപീഠത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. കലാമണ്ഡലം സര്‍വകലാശാല വൈസ് -ചാന്‍സലര്‍ ഡോ. എം.സി. ദിലീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. രജിസ്ട്രാര്‍ ഡോ. കെ.കെ. സുന്ദരേശന്‍ അധ്യക്ഷത വഹിച്ചു. കലാമണ്ഡലം ലീലാമ്മ, വള്ളത്തോള്‍ കോളേജ് പ്രിന്‍സിപ്പല്‍ ശ്രീമതി. പി. ഐവി, റീജ. ബി എന്നിവര്‍ സംസാരിച്ചു. ഡോ. ചാത്തനാത്ത് അച്യുതനുണ്ണി സ്വാഗതം പറഞ്ഞ ചടങ്ങില്‍ സുനിത ശശി നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *