സാഹിത്യമഞ്ജരി പുരസ്കാരം 2017

വള്ളത്തോള്‍ വിദ്യാപീഠം സാഹിത്യമഞ്ജരി പുരസ്കാരം 2017 ശ്രീമതി. നിത്യ.പി. വിശ്വത്തിന്  (അസി. പ്രൊഫസര്‍, എസ്.എൻ കോളേജ്, വർക്കല) മഹാകവി അക്കിത്തം സമ്മാനിച്ചു. ഡോ. ചാത്തനാത്ത് അച്യുതനുണ്ണി സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രൊഫ.കെ.പി.ശങ്കരൻ (വള്ളത്തോള് ട്രസ്റ്റ് ഭരണസമിതിയംഗം) അധ്യക്ഷത വഹിച്ചു.കേരളസാഹിത്യ അക്കാദമി സെക്രട്ടറി ഡോ.കെ.പി.മോഹനൻ വള്ളത്തോള് പ്രഭാഷണവും,  ഉണ്ണികൃഷ്ണൻ ചെറുതുരുത്തി വള്ളത്തോള്‍ക്കവിതാലാപനവും നടത്തി. മഹാകവി വള്ളത്തോളിന്റ കൊച്ചുമകൻ ശ്രീ. രവി,  പുരസ്കാരജേതാവ്
നിത്യ. പി. വിശ്വം എന്നിവരും സംസാരിച്ചു. കോളേജ് പ്രിൻസിപ്പല്‍  പി. ഐവി നന്ദി പറഞ്ഞു.