കാമധേനു സംസ്‌കൃത പഠന കേന്ദ്രം

കാമധേനു സംസ്‌കൃത പഠന കേന്ദ്രം 2002 ലാണ് ആരംഭിച്ചത്
ഡയറക്ടര്‍ : ഡോ. കെ. ജി. പൗലോസ് (മുന്‍ വൈസ്- ചാന്‍സലര്‍, കേരളകലാമണ്ഡലം കല്പിത സര്‍വകലാശാല, ചെയര്‍മാന്‍, ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ശോധസംസ്ഥാന്‍, വെളിയനാട്)
ആചാര്യ സമിതി:
അക്കിത്തം (അച്യുതന്‍ നമ്പൂതിരി
ഫ്രൊഫ. ടി.കെ. സരള ( റിട്ട. പ്രിന്‍സിപ്പല്‍, തൃപ്പുണിത്തറ)
ഡോ. സി. രാജേന്ദ്രന്‍ (പ്രൊഫസര്‍, കാലിക്കറ്റ് സര്‍വകലാശാല)
ഡോ. പി. നാരായണന്‍ നമ്പൂതിരി (ഫ്രൊഫസര്‍, കാലിക്കറ്റ് സര്‍വകലാശാല)
പ്രൊഫ. ഏ. എം. സി. ത്രിവിക്രമന്‍ നമ്പൂതിരി (കേന്ദ്രീയ സംസ്‌കൃത വിദ്യാപീഠം, തൃശ്ശൂര്‍)
ഡോ. സി. അച്യുതനുണ്ണി.

സംസ്‌കൃത ഭാഷ സ്വയം അനായാസമായി പഠിക്കുന്നതിനുസഹായകമായ ഒരു വര്‍ഷത്തെ കോഴ്‌സ് വിദൂര വിദ്യാഭ്യാസരീതിയില്‍ നടത്തുന്നു. മലയാളം ഇംഗ്ലീഷ്, ഹിന്ദി, തമിഴ് മാധ്യമങ്ങളില്‍ സംസ്‌കൃതം പരസഹായമില്ലാതെ പഠിക്കുന്നതിന്നുതകുന്നതാണ് കാമധേനു എന്ന പുസ്തകം. ( ഇ. പി. ഭരതപ്പിഷാരൊടി രചിച്ചത്) ഡോ. കെ. ജി. പൗലോസ് ആചാര്യ സമിതിയുടെ സഹകരണത്തോടെ രചിച്ച ലഘു സംസ്‌കൃതം (സംസ്‌കൃത സ്വയം പഠന പദ്ധതി) പല വാള്യങ്ങളായും ഒറ്റ വാള്യമായും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പുസ്തകത്തെ മുന്‍ നിര്‍ത്തി ആന്ഘ്രയിലെ തിരുപ്പതി സംസ്‌കൃത സര്‍വകലാശാല ഡോ. കെ. ജി. പൗലോസിന് വിദ്യാവാചസ്പതി ബിരുദം സമ്മാനിയ്ക്കുകയുണ്ടായി.

Recent Updates