Buy Books

ഭാരതീയശാസ്ത്രങ്ങളുടെ രീതിശാസ്ത്രം: സങ്കേതങ്ങളിലേയ്ക്ക് ഒരു എത്തിനോട്ടം by ഡോ. എന്‍.കെ. സുന്ദരേശ്വരന്‍

ഭാരതീയപാരമ്പര്യത്തില്‍ സമ്പുഷ്ടമായ ജ്ഞാനമീമാംസയും വ്യാഖ്യാനസമ്പ്രദായങ്ങളും സംവാദരീത്യാ നിഗമനങ്ങളില്‍ എത്താനുള്ള സുപരീക്ഷിതമായ ചിട്ടകളും ഉണ്ടായിരുന്നു. ശാസ്ത്രസമ്മതമായ മട്ടില്‍ ഗ്രന്ഥം രചിക്കാനും അതു ഗ്രഹിക്കാനും തക്ക രീതിശാസ്ത്രവുമുണ്ടായിരുന്നു. ഈ വസ്തുതകള്‍ ഈ പ്രബന്ധം നമ്മെ ഒറ്റനോട്ടത്തില്‍ കാണിച്ചുതരുന്നു. ഈ വിഷയത്തിലുള്ള തുടരന്വേഷണങ്ങള്‍ക്ക് പ്രേരണ നല്കുന്ന കൃതിയായിട്ടുണ്ട് ഈ പ്രബന്ധം.
പാശ്ചാത്യമായ ഗണിതശാസ്ത്രപദ്ധതിയില്‍ മതിയായ അറിവും സംസ്കൃതവിദ്യയില്‍ ഗണനീയമായ പരിജ്ഞാനവുമുള്ള ആളാണ് ഈ പ്രബന്ധം രചിച്ച സുന്ദരേശ്വരന്‍. അതുകൊണ്ടുതന്നെ അറിവിനെപ്പറ്റിയും അറിവുനേടാനുള്ള വഴികളെപ്പറ്റിയും അറിയാനാഗ്രഹിക്കുന്നവര്‍ക്ക് ഈ കൃതി വളരെ ഉപകരിക്കും.

Rs.65 (Including Shipping Charges)

Please fill the form below to place your order.












CAPTCHA Image

Reload Image

Enter Code